വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി
Apr 27, 2025 12:53 PM | By VIPIN P V

വയനാട്: ( www.truevisionnews.com ) വയനാട് പനമരം കൈതക്കലിൽ അമ്മയെയും മകനെയും കാണ്മാനില്ലെന്ന് പരാതി. തോട്ടുങ്ങൽ അലിയുടെ മകൾ അനീസ, മകൻ എട്ട് വയസുകാരൻ മുഹമ്മദ് ആദിൽ എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്.

സംഭവത്തിൽ പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കഴിഞ്ഞ ദിവസം അനീസയും മകൻ ആദിലും തിരുവനന്തപുരത്ത് ഒരു മൊബൈൽ കടയിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ കുടുംബത്തിന് ലഭിച്ചിരുന്നു. തിരുവനന്തപുരം കിഴക്കേകോട്ടയിലെ കടയിൽ നിന്നുള്ള സിസിടിവി ദൃശ്യമാണിത്.

ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. അനീസ മൊബൈൽ കടയിൽ എത്തിയത് മൊബൈൽ സംബന്ധമായ പ്രശ്നങ്ങൾക്കായിരുന്നില്ലെന്നും ഫോൺ ചെയ്യുന്നതിന് കടയിലെ ഫോൺ ഉപയോഗിക്കുന്നതിന് ആയിരുന്നുവെന്നും കടക്കാരൻ വ്യക്തമാക്കി.

കാണാതാവുന്ന ദിവസം ഇൻസ്റ്റഗ്രാം സുഹൃത്തായ തന്നെ അനീസ വിളിച്ചിരുന്നുവെന്ന് മുനീർ എന്നയാളും പറയുന്നു. പൈസ ആവശ്യപ്പെട്ടാണ് വിളിച്ചതെന്നും മുനീർ പറയുന്നു. നിലവിൽ അന്വേഷണത്തിന്റെ ഭാഗമായി പനമരം പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

mother and son missing wayanad panamaram

Next TV

Related Stories
ഭാര്യയുമായി വഴക്കിട്ടയാൾ സ്വന്തം കാറിന് തീയിട്ടു

Apr 28, 2025 08:51 AM

ഭാര്യയുമായി വഴക്കിട്ടയാൾ സ്വന്തം കാറിന് തീയിട്ടു

കൊല്ലത്ത് ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ...

Read More >>
കണ്ണൂരിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കവെ അപകടം; ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

Apr 28, 2025 08:29 AM

കണ്ണൂരിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കവെ അപകടം; ബൈക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

മട്ടന്നൂർ കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ടു വയലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ...

Read More >>
Top Stories










Entertainment News